കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്നും എം വി ഗോവിന്ദൻ. സർവെ വ്യക്തമാക്കുന്നു. എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുറത്ത് വന്ന സർവെ അനുകൂലമാണ്. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ബിജെപിക്ക് 14 സീറ്റ് വരെ പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇടതു മുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സർവെ ഫലമാണ് വന്നിരിക്കുന്നത്.