തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജെ പി നഗർ ആർ വി അസ്തർ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കണ്ണ് , ദന്തൽ തുടങ്ങിയവയുടെ പരിശോധനയും, ഷുഗർ, ബിപി പരിശോധനയും. ട്രസ്റ്റ് ഓഫീസിൽവച്ച് നടത്തിയ ക്യാമ്പിൽ നൂറോളം ആളുകൾ പരിശോധന നടത്തി.
തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിരവധി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ, പഠനോപകരണ വിതരണം, ബ്ലാംങ്കറ്റ്സ് വിതരണം രക്തധാന ശിബിരം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ എട്ട് വർഷമായി ചെയ്തുവരുന്നുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി മധു കലമാനൂർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബംഗ്ലൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാംമ്പിൽ 550ഓളം കണ്ണടകൾ സൗജന്യമായി നൽകിയത് ട്രസ്റ്റിൻ്റെ വളരെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി കാണുകയാണെന്ന് ട്രസ്റ്റി ദീപ എസ് മധു പറഞ്ഞു.
ആജ്ജനപുര വാർഡ് മുൻ കൗൺസിലർ സോമശേഖർ, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ബംഗ്ലൂരു മലയാലി ഫോറം മുൻ പ്രസിഡണ്ട് അഡ്വ.മെൻ്റോ ഐസക്, ആൾ ഇൻന്ത്യ മലയാളി അസ്സോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് ബിനു ദിവാകരൻ, ബംഗ്ലൂരു സൗത്ത് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് അലക്സ് ജോസഫ്, മണികണ്ഠ സേവാസമിതി മുൻ പ്രസിഡണ്ട് ശിവപ്രസാദ്, അമ്യത് നഗർ വാർഡ് മെമ്പർ രവി.കെ, മുതിർന്ന സോഷ്യൽ വർക്കർ ഡി.എം.രഘു, തുടങ്ങിയവർ സംസാരിച്ചു.
ജോയ് കെ, മനോജ് ബി, തങ്കപ്പൻ, അഭിരാമി, അഭിജിത്ത്, പ്രവീൺ, അമൽ, സന്തോഷ് നായർ, അനിൽകുമാർ ജെ തുടങ്ങിയവർ നേതൃത്വം നൽകി.