പ്രമുഖ വേദപണ്ഡിതൻ, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ എം ആർ രാജേഷിൻ്റെ നേതൃത്വത്തിൽ, തത്വമസി ബാലഗോകുലത്തിൻ്റെയും, തത്വമസി ഫാമിലി വെൽഫെയർ അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ വേദപഠനം ഉദ്ഘാടനം ചെയ്‌തു. കർണാടക വിശ്വഹിന്ദു പരിഷത്തിൻ്റെ, കെ ആർ പുരം ജില്ലാ കാര്യദർശിയും സാംസ്‌കാരിക നേതാവുമായ ജി.എം നിതീഷ് ഭദ്രദീപം തെളിയിച്ചു വേദപഠനത്തിന് ശുഭാരംഭം കുറിച്ചു. തത്വമസി രക്ഷാധികാരി മഹാദേവ അയ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ RSS രാമമൂർത്തി നഗർ നഗര കുടുംബ പ്രബോധന ഗതിവിധി, ബാലഗോകുലം കെ ആർ പുരം ജില്ലാ ഗതിവിധി, സംഘമിത്ര കർണ്ണാടക പി ആർ എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്ന പ്രമുഖ അദ്ധ്യാത്മിക ആചാര്യൻ കൃഷ്ണകുമാർ കടമ്പൂർ, സമന്വയ കെ ആർ പുരം ഭാഗ് സെക്രട്ടറി അഭിജിത് ശ്രീനിവാസൻ, സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ബാംഗ്ലൂർ കേന്ദ്രമാക്കി നാലുസ്ഥലങ്ങളിൽ ഇപ്പോൾ സൗജന്യ വേദപഠനം കാശ്യപാശ്രമം നടത്തുന്നു. തത്വമസി ബാലഗോകുലത്തിലെ വേദപഠനത്തിന്, വേദിക് ഇൻസ്‌ട്രക്ടർ രമ്യ അജിത്ത് നേതൃത്വം നൽകുന്നു.

Related Posts