കെ എൻ എസ് എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കൂളുകളിൽ ഒന്നായ എം എം ഇ ടി പ്രൈമറി & ഹൈസ്കൂളിലെ പ്രിൻസിപ്പൾ ഷക്കീല റാണി ബെസ്റ്റ് ടീച്ചർ അവാർഡിന് അർഹയായി.
വിട്ടൽമല്യ റോഡിലുള്ള സെൻ്റ് ജോസഫ് കംപോസിറ്റ് കോളജിൽ നടന്ന ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ്റെ 139ആം ജന്മവാർഷികത്തിനോട് അനുബന്ധിച്ചു കർണാടക സർക്കാരിൻ്റെ കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ബാംഗ്ലൂർ നോർത്ത് വലയം നടത്തിയ ചടങ്ങിൽ ബാംഗ്ലൂർ നോർത്ത് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
ഹനുമന്തരായ ദാസണ്ണ, എം എൽ സി പുട്ടണ്ണ, സിനിമ നടൻ രാമകൃഷ്ണ, എൻ3 ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ നസ്രീൻ താജ് എന്നിവരിൽനിന്നും അൺഎയ്ഡഡ് സ്കൂൾ വിഭാഗത്തിൽ ‘ബെസ്റ്റ് ടീച്ചർ’ അവാർഡ് എം എം ഇ ടി സ്കൂൾ പ്രിൻസിപ്പൽ ഷക്കീല റാണി ഏറ്റുവാങ്ങി.