ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തതിന് ബാംഗ്ളൂരിലെ യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. റോഡിൽനിന്ന് ഗതാഗത നിയമ ബോധവത്കരണം നടത്താനായിരുന്നു യുവാവിന് ലഭിച്ച ശിക്ഷ. ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി അപൂർവ ശിക്ഷ വിധിച്ചത്. രഞ്ജിത്ത് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും വൺവേ തെറ്റിക്കുകയുമായിരുന്നു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കടൂർ ടൗണിൽ റോഡിന് നടുവിൽ രഞ്ജിത്ത് പ്ലക്കാഡുകളുമായി നിന്ന് ശിക്ഷ പൂർത്തിയാക്കി.

Related Posts