വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് പുറത്തായി.

45 പന്തിൽ 79 റൺസെടുത്ത സ്മൃതി മന്ഥന, 29 പന്തിൽ 48 റൺസെടുത്ത ഷെഫാലി വർമ, 22 പന്തിൽ 49 റൺസെടുത്ത റിച്ച ഘോഷ് എന്നിവരാണ് ഇന്ത്യയുടെ ഇന്നിങ്‌സിൽ തിളങ്ങിയത്. ബൗളിങ്ങിൽ ദീപ്തി ശർമ മൂന്ന് വിക്കറ്റും ശ്രേയാങ്ക പാട്ടിൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ട്വന്റി20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ മലേഷ്യയ്‌ക്കെതിരെ നേടിയ 142 റൺസ് വിജയമായിരുന്നു റെക്കോർഡ്.

Related Posts