ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ മൂന്നിന് കൊയിലാണ്ടിയിൽ കുറുവങ്ങാടുണ്ടായ അപകടത്തിൽ അഭിയാൻ, നന്ദകിഷോർ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ്.
അപകടം നടന്ന ഉടൻ മൂന്നുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.