’24 സ്പീഡ് പോസ്റ്റ്’, ’48 സ്പീഡ് പോസ്റ്റ്’ എന്നീ പുതിയ തപാൽ സേവനങ്ങൾ ബെംഗളുരു, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ 6 മെട്രോ നഗരങ്ങളിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. ഇനി മുതൽ രേഖകൾ അയയ്ക്കുന്നതിന് ഇരു സേവനങ്ങളും ഉപയോഗിക്കാം.
ബെംഗളൂരുവിൽ, 24 മണിക്കൂർ ഡെലിവറി സേവനത്തിനായുള്ള ബുക്കിംഗുകൾ കൈകാര്യം ചെയ്യുന്നതിനായി കർണാടക പോസ്റ്റൽ സർക്കിളിന് കീഴിലുള്ള 42 പോസ്റ്റ് ഓഫീസുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യക്തിഗത, ബൾക്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നഗരത്തിലെ തിരഞ്ഞെടുത്ത പിൻകോഡുകളെയാണ് തുടക്കത്തിൽ ഉൾപ്പെടുത്തുക.
വിവരങ്ങൾക്ക്: indiapost.gov.in/speedpost/locateus