ബെംഗളുരു ചാമരാജ് നഗറിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിനു സമീപം ഗുണ്ടൽപേട്ട് പടഗൂരിൽ കൃഷിയിടം സംരക്ഷിക്കാനായി കെട്ടിയിരുന്ന വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റു കടുവ ചത്തു. വന്യജീവി സംരക്ഷണ നിയമം ചുമത്തി കൃഷിയിടത്തിൻ്റെ ഉടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തു. മൃഗങ്ങളുടെ ജീവനെടുക്കാത്ത തരത്തിലുള്ള സോളർ വേലികൾക്കു മാത്രമേ അനുമതിയുള്ളൂ എന്നും വൈദ്യുതി വേലികൾ നിയമവിരുദ്ധമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Posts