സമന്വയ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 1ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മാരുതി ലേഔട്ടിലെ എം എം ബ്രൈറ്റ് സ്കൂളിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് രണ്ട് മണി വരെ ഉണ്ടായിരിക്കും. മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന ഈ സംരംഭത്തിൽ ആവശ്യക്കാർക്ക് സൗജന്യ കണ്ണട വിതരണവും മണിപ്പാൽ ഹോസ്പിറ്റലിലെ ഡിസ്‌കൗണ്ട് കാർഡും വിതരണം ചെയ്യും.

എല്ലാ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങക്ക് 8861351694, 98800 89498.

Related Posts