സി​പി​എം സം​സ്ഥാ​ന​ത്ത് അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യി തു​ട​ര​ണ​മെ​ന്നു​ള്ള​ത് കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വീ​ണാ ജോ​ർ​ജ് പ​രാ​ജ​യം ആ​ണെ​ങ്കി​ലും ന​ടി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

‘വീ​ണാ ജോ​ർ​ജ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തും ഇ​തേ ത​ന്ത്രം പ​യ​റ്റി​യി​രു​ന്നു. ക​ഴു​ത്തി​ന് അ​സു​ഖ​മു​ള്ള മ​ന്ത്രി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ല​ത്തും കോ​ള​ർ ധ​രി​ച്ചി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പറഞ്ഞു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും യു​ഡി​എ​ഫു​കാ​ർ​ക്കെ​തി​രെ എ​ന്ത് അ​ക്ര​മം ഉ​ണ്ടാ​യാ​ലും ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

Related Posts