തൃശൂർ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൻ്റെ ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകൽ മോഷണം. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തി കൗണ്ടറിൻ്റെ ചില്ല് തകർത്താണ് പണം മോഷ്ടിച്ചത്.

ഉടൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തി. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശക്തമായ വാഹനപരിശോധന നടത്താന്‍ തീരുമാനിച്ചു. നഷ്ടപ്പെട്ട പണത്തിൻ്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല.

Related Posts