ആന്ധ്രാപ്രദേശിൽ വാലവാലൻ്റെൻസ് ഡെയിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനി 23 വയസ്സുള്ള ​ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി. ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ​ഗൗതമി. എന്നാൽ ​​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ​ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു.

നിരന്തരം ​ഗൗതമിയെ ​ഗണേഷ് പിന്തുടർന്നു. ഗണഷിൻ്റെ പ്രണയം ​ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. വാലന്റൈൻ്റെൻസ് ദിനത്തിലും ​ഗണേഷ് വീണ്ടും തൻ്റെ പ്രണയം ​ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ​​ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിച്ചു. തുട‍ർന്ന് ​ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഇത് അനുസരിച്ച് ​ഗൗതമിയുടെ മാതാപിതാക്കൾ കടയിൽ പോയ സമയം നോക്കി പ്രതി ​ഗൗതമിയുടെ വീട്ടിലെത്തി. ​ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ ​ഗൗതമി ഹോസ്സ്പിറ്റലിൽ ചികിത്സയിലാണ്.

Related Posts