എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴിയെടുത്തത്. താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായി യുവതിയുടെ മൊഴികളിലുണ്ട്.
ഇന്ന്തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മുൻകൂർ ജാമ്യത്തിനായി എംഎൽഎ കൊച്ചിയിലെ അഭിഭാഷകരുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.