എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​ക്കാ​ട്ടെ​ത്തി. പാ​ല​ക്കാ​ട്ടെ​ത്തി​യ മോ​ദി ഇപ്പോൾ കോ​ട്ട​മൈ​താ​ന​ത്തെ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തിൽ സംസാരിക്കുകയാണ്.സ​മ്മേ​ള​ന​ത്തിന് ശേഷം പ്ര​ധാ​ന​മ​ന്ത്രി തൃ​ശൂ​രി​ലേ​ക്ക് പോ​കും. വൈ​കു​ന്നേ​രം തൃ​ശൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. തൃ​ശൂ​രി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി ബി​നി ഹെ​റി​റ്റേ​ജി​ന് മു​ന്‍​വ​ശം സ​മാ​പി​ക്കും.

ജി​ല്ല​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ര്‍​ശ​ന സു​ര​ക്ഷ​യാ​ണ് ഇ​രു​ജി​ല്ല​ക​ളി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related Posts