യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഇ​പ്പോ​ൾ പ്ര​വ​ചി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം കേ​ട്ട് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ര​ണ​മെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫ്. കോ​ൺ​ഗ്ര​സ് ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Related Posts