ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) 37-ാമത് പ്രസിഡണ്ടായി മിഥുൻ മൻഹാസ് ചുമതലയേറ്റു. മുംബൈയിലെ ആസ്ഥാനത്ത് നടന്ന ബോർഡിൻ്റെ വാർഷിക പൊതുയോഗത്തിൽ (എജിഎം) മൻഹാസിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബിസിസിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് കളിക്കാരൻ കൂടിയാണ് മൻഹാസ്. ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്.

സ്ഥാനമൊഴിഞ്ഞ റോജർ ബിന്നിയുടെ പിൻഗാമിയായായാണ് മൻഹാസ് സ്ഥാനമേറ്റത്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായ ബിന്നി ഏകദേശം മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്.

Related Posts