കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജുഡീഷ്യൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് സർക്കാർ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ടിവികെ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന പര്യടനത്തിൻ്റെ ഭാഗമായുള്ള വിജയ്‌യുടെ അടുത്തയാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു. ഇന്നലെ രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓൺലൈൻ ആയി നേതാക്കളുടെ യോഗം വിളിച്ചു. ജനറൽ സെക്രട്ടറി എൻ ആനന്ദ്, ആദവ്, അർജുന തുടങ്ങിയവർ പങ്കെടുത്ത ഈ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

സംസ്ഥാന സർക്കാർ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്നതാകും എന്ന നിഗമനത്തിൽ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാൻ ടിവികെ തീരുമാനിച്ചത്. ജനറൽ സെക്രട്ടറി എൻ ആനന്ദ് ഉൾപ്പടെ മൂന്നുപേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Posts