ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ അഞ്ചാം വിജയം. ഇതോടെ പരമ്പര 5-0 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 27 റൺസെടുത്ത അരുന്ധതി റെഡ്ഡി, 21 റൺസെടുത്ത അമൻജോത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പൊരുതിയെങ്കിലും 15 റൺസിനു എല്ലാവരും ഔട്ടായി. നിശ്ചിത ഓവറിൽ 7 വിക്കറ്റ് 160 റൺസിൽ പോരാട്ടം അവസാനിച്ചു.