ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുകയാണ്. ഇന്നലെ മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ പതിനാറാം ഓവറിൽ ബ്രോഡ്‌കാസ്റ്റ് ക്യാമറ ഡ്രസിംഗ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സ്റ്റേഡിയത്തിൻ്റെ പരിസരത്തും ഡ്രസിംഗ് റൂമിലും പുകവലി പൂർണമായും നിരോധിച്ചിട്ടുണ്ട്. അതിനാൽ പരാഗിനെതിരെ കടുത്ത അച്ചടക്കനടപടിക്ക് സാദ്ധ്യതയുണ്ട്.

Related Posts