സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരള- സർവീസസ് മത്സരം നടക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ​ഗോൾ നേടാനായില്ല. ഇരുടീമുകൾക്കും മത്സരത്തിൽ മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

സെമിയിൽ നിന്നുള്ള ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഇടതുവിങ്ങിൽ എം. വിഘ്‌നേഷിന് പകരം ടിയ ഷിജിൻ എത്തി. സ​​ര്‍​വീ​​സ​​സ് 2-0ന് ​​റെ​​യി​​ല്‍​വേ​​സി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ തോ​​ല്‍​പ്പി​​ച്ച​​ത്. സെ​​മി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

Related Posts