പന്തളത്ത് 50 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട ഗണേഷ്, ഇസാഖി എന്നിവരാണ് പിടിയിലായത്. തിരുനെൽ വേലിയിൽ നിന്നാണ് പ്രതികളെ പിടുകൂടിയത്. കർണാടകയിലടക്കം ഇവരുടെ പേരിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പന്തളത്ത് കൈപ്പുഴിയിൽ പ്രവാസിയായ ബിജു നാഥൻ്റെ വീട്ടിൽ കഴിഞ്ഞ മാസം 29 നാണ് കവർച്ച നടന്നത്.

ബിജു വിദേശത്തായതിനാൽ വീട്ടിൽ അയാളുടെ അമ്മ മാത്രമാണ് താമസം. ഒറ്റയ്ക്കായതിനാൽ രാത്രിയിൽ വീടുപൂട്ടി മൂത്തമകന്‍റെ വീട്ടിലേക്ക് പോകും. 29 ന് രാവിലെ മടങ്ങിവന്നപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർന്നു മോഷണം നടന്നെന്ന് മനസിലായത്. കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തി തുറന്നാണ് കവർച്ച നടത്തിയത്.

വീട്ടിലെ അലമാരയിൽ ബിജുവിന്റെ ഭാര്യയുടെ സ്വർണമാണ് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം അമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്‌ടപ്പെട്ടിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തമിഴ്‌നാട്ടിലേക്കെത്തിച്ചത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Related Posts