പമ്പാ നദീതീരത്ത് ഉച്ചയ്ക്ക് 2.30 ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ എട്ടു നാൾ നീളുന്ന ആത്മീയസംഗമം ആരംഭിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ. ഐസക്ക് മാർ ഫിലക്‌സീനോസ് എപ്പിസ്കോപ്പ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിക്കും.

വിവിധ ദിവസങ്ങളിലെ യോഗങ്ങൾക്കു സഹോദരീ സഭകളിലെ പ്രഭാഷകരും ബിഷപ്പുമാരും നേതൃത്വം നൽകും. പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ റവ. മോളോ വിൽസൻ മെസവാൻഡിലേ (ദക്ഷിണാഫ്രിക്ക), ബിഷപ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവരാണ് ഈ വർഷത്തെ മുഖ്യപ്രസംഗകർ.

Related Posts