ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ പിപൽകോടി തുരങ്കത്തിനുള്ളിൽവെച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 60 പേർക്കു പരുക്കേറ്റു. തൊഴിലാളികളുമായി പോയ ട്രെയിനാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ 60 പേരിൽ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്.

Related Posts