ഐസിഎസ്‌സി പത്താം ക്ലാസ്, ഐഎസ്‌സി പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15നും പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി ഒമ്പതിനും ആരംഭിക്കും. ഇരു പരീക്ഷകളിലുമായി രാജ്യത്താകെ 3,79,980 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
ഐസിഎസ്‌സി പത്താം ക്ലാസ് പരീക്ഷയിൽ 3,106 അഫിലിയേറ്റഡ് സ്കൂളുകളിൽ നിന്നായി 2.70 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കും. ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 1,651 സ്കൂളുകളിൽ നിന്നുള്ള 1.1 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുക. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി വിദ്യാർഥികൾക്ക് മതിയായ സമയം ലഭിക്കുന്ന തരത്തിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്.