കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ താമസിക്കുന്ന കെ.ടി. ജയകൃഷ്ണൻ്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക സംശയമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ ജയകൃഷ്ണൻ പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും വീടിൻ്റെ മുകളിലെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റിട്ടയേഡ് അധ്യാപികയാണ് ജ്യോതി.

Related Posts