ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചു.

വിവരമറിഞ്ഞ് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല.

സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീഷണി സന്ദേശങ്ങൾ അയച്ച ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts