കേന്ദ്ര സർക്കാരിൻ്റെ കടൽമണൽ ഖനനത്തിനെതിരെ നാളെ തീരദേശ ഹർത്താൽ. ഇന്ന് അർധരാത്രി 12 മുതൽ വ്യാഴം രാത്രി 12 വരെയാണ് തീരദേശ ഹർത്താൽ നടത്തുകയെന്ന്‌ മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പിപി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മത്സ്യബന്ധന തുറമുഖങ്ങളും മാർക്കറ്റുകളും പ്രവർത്തിക്കില്ല. മത്സ്യവിതരണ മേഖലയും ഹർത്താലിൽ ഭാഗഭാമാകും.

എൽഡിഎഫും യുഡിഎഫും ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുമുന്നണികളിലെയും കക്ഷികൾ, ധീവരസഭ, ലത്തീൻസഭ, വിവിധ ജമാഅത്തുകൾ എന്നിവ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌ സംസ്ഥാനത്തെ 125 കേന്ദ്രത്തിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. 24 മണക്കൂർ നീണ്ട് നിൽക്കുന്ന ഹർത്താലിൽ കേരളത്തിൻ്റെ തീരദേശമാകെ നിശ്ചലമാകുമെന്നാണ് സമരക്കാർ പറയുന്നത്.

Related Posts