ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന കുംഭമാസത്തിലെ ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു.

ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹൻ, ജനറല്‍ സെക്രട്ടറി എം.കെ.രാജേന്ദ്രന്‍, ട്രഷറർ എ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനില്‍, വൈസ് പ്രസിഡണ്ട് കെ പീതാംബരന്‍ ജോയിന്റ് സെക്രട്ടറി വത്സല മോഹൻ മെമ്പർ ഇൻ ചാർജ് യശോദാ വിജയന്‍, അനിത രാജേന്ദ്രന്‍, ബീന, ഷൈലജ എന്നിവർ നേതൃത്വം നൽകി . ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. പ്രേം കുമാർ സി.കെ, സന്തോഷ് എന്നിവർ ചേർന്നാണ് ചതയപൂജയും, അന്നദാനവും വഴിപാടായി നടത്തിയത്. ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

Related Posts