വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാൻ മാസത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കാൻ ഈ പുണ്യമാസം സഹായിക്കട്ടെയെന്ന് എക്സിലൂടെ നരേന്ദ്ര മോദി ആശംസാ സന്ദേശം പങ്കുവെച്ചു.
“റംസാൻ ആശംസകൾ നേരുന്നു. ഈ വിശുദ്ധ മാസം ദയയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം നമ്മിൽ നിറയ്ക്കട്ടെ. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും നേരുന്നു” എന്ന് അദ്ദേഹം കുറിച്ചു.