നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കണ്ണൂരിൽ നിവേദനം സമർപ്പിച്ചു.
പ്രവാസി മലയാളികൾക്കും പ്രത്യേകിച്ച് ബാംഗ്ലൂരിൽ താമസിക്കുന്ന സാധാരണക്കാരായ മലയാളികൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും, മുൻകാല പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ തുടരുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബംഗളൂരു മലയാളി ഫോറം പ്രസിഡണ്ട് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ ജെ, ജോയിന്റ് ട്രഷറർ ചാർലി മാത്യു, മാനേജിംഗ് കമ്മിറ്റി മെമ്പർമാരയ മധു കലമാനൂർ, അനിൽ ധർമ്മപതി, മുൻജോയന്റ് സെക്രട്ടറി അഡ്വക്കേറ്റ് മനോജ്, കെഎംസിസിയെ പ്രതിനിധീകരിച്ചുകൊണ്ട് മുഹമ്മദ് അവർകൾ തുടങ്ങിയവർ നേതൃത്വം നൽകി
നന്മ ബാംഗ്ലൂരു കേരളസമാജം, ശ്രീനാരായണ സമിതി അൾസൂർ, സുവർണ്ണ കേരള സമാജം, കേരള എൻജിനിയേഴ്സ് അസോസിയേഷൻ, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള സമാജം സിറ്റി സോൺ എന്നിവർ പിന്തുണ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവച്ചു.