കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ൻ വ​ർ​ധ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ
World
0 min read
7.2k

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ൻ വ​ർ​ധ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ

നവംബർ 18, 2025
0

ഇന്ത്യൻ പൗരൻമാർക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ. കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നവംബർ 22 മുതൽ ഇന്ത്യൻ പൗരൻമാർക്ക് ഇറാൻ വിസ രഹിത പ്രവേശനം നിഷേധിച്ചതായി വ്യക്തമാക്കിയത്. നവംബർ 22ന് ശേഷം ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോർട്ടുള്ള എല്ലാ ഇന്ത്യൻ പൗരൻമാരും

Continue Reading
പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
1 min read
7.1k

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി

നവംബർ 18, 2025
0

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർ‌പ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച

Continue Reading
ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ
Karnataka
1 min read
7.1k

ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ

നവംബർ 18, 2025
0

ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർസി. ഗ്രീൻ ലൈനിൽ മാധവാരയിൽ നിന്നാണ് പാത തുമക്കൂരുവിലേക്കു നീട്ടുന്നത്. 2 വർഷം മുൻപ് തുമക്കൂരുവിൻ്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് മെട്രോ നീട്ടണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. ഏകദേശം 20896 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 27 സ്റ്റേഷനുകൾ ആണ് ഉണ്ടാവുക. മാധവാര മുതൽ നെലമംഗല വരെ 1-2 കി ലോമീറ്ററിനുള്ളിലും നെലമംഗല

Continue Reading
മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല: ഡി.കെ.ശിവകുമാർ
Karnataka
1 min read
7.0k

മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല: ഡി.കെ.ശിവകുമാർ

നവംബർ 18, 2025
0

മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം കർണാടകയിലെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. മന്ത്രിസഭാ പുനഃസംഘടന, കെപിപിസി നേതൃമാറ്റം എന്നിവയും ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം. സിദ്ധരാമയ്യ രാഹുൽഗാന്ധിയുമായി കൂടികാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്

Continue Reading
കാർമൽ കാത്തലിക് അസോസിയേഷൻ്റെ കരോൾ ഗാനമത്സരം ഡിസംബർ 14-ന്
Association News
1 min read
7.1k

കാർമൽ കാത്തലിക് അസോസിയേഷൻ്റെ കരോൾ ഗാനമത്സരം ഡിസംബർ 14-ന്

നവംബർ 18, 2025
0

കാർമൽ കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കരോൾ ഗാനമത്സരം ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സമാധാനം, പ്രത്യാശ, സൗഹാർദം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇംഗ്ലീഷ്, കന്നഡ, മറ്റു പ്രാദേശികഭാഷകളിലുള്ള കരോൾ ഗാനങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് ട്രോഫി കൈമാറും. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9448576371.

Continue Reading
മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ
Karnataka
0 min read
7.0k

മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ

നവംബർ 18, 2025
0

മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ ലഭ്യമാകും. നായ, പാമ്പ് തുടങ്ങിയവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ മുൻകൂർ പണം നൽകാതെ തന്നെ പ്രഥമശുശ്രൂഷയും തുടർചികിത്സയും നൽകണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് പാമ്പ്, നായ എന്നിവയുടെ കടിയേറ്റു മരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണം അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ലിഷ്മെന്റ് ആക്‌ടിലെ സെക്‌ഷൻ

Continue Reading
കാറിനുനേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Karnataka
0 min read
6.9k

കാറിനുനേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നവംബർ 18, 2025
0

ചിക്കമഗളൂരുവിൽ നരസിംഹരാജപുര താലൂക്കിലെ ധവാനയ്ക്കു സമീപം കാറിനുനേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എൻആർ പുരയിൽനിന്ന് ആടുവള്ളിയിലെക്ക് പോകുമ്പോൾ രണ്ട് ആനകൾ റോഡ് മുറിച്ചുകടക്കുകയായിരുന്നു.ആനകളെ കണ്ട് കാർ നിർത്തിയെങ്കിലും മസ്‌തകംകൊണ്ട് കാറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ ലൈറ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആന ആക്രമണത്തിൽനിന്ന് പിന്തിരിഞ്ഞത്. നാലോ അഞ്ചോ ആനകളുടെ ഒരു കൂട്ടം പ്രദേശത്ത് ചുറ്റിത്തിരിയുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ശൃംഗേരി എംഎൽഎ ടി.ഡി. രാജഗൗഡ അടിയന്തരനടപടി സ്വീകരിക്കാൻ

Continue Reading
മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു
Karnataka
0 min read
6.8k

മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു

നവംബർ 18, 2025
0

മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരിയിൽ ആർആർ നഗറിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കണ്ണൂർ, ഇടുക്കി സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികൾ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടറിൽ എത്തി അജ്ഞാതൻ തടഞ്ഞു നിർത്തുകയും വടിവാൾ വീശി ഭയപ്പെടുത്തുകയും പിന്നീട് ഇവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതിന് ശേഷം കടന്നുകളയുകയുമായിരുന്നു. ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർഥികളായ മൂന്ന് പേരും പഠനത്തിൻ്റെ ഭാഗമായ

Continue Reading
മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന വി.എം വിനുവിന് വോട്ടില്ല; യുഡിഎഫിന് തിരിച്ചടി
Kerala
0 min read
6.8k

മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന വി.എം വിനുവിന് വോട്ടില്ല; യുഡിഎഫിന് തിരിച്ചടി

നവംബർ 17, 2025
0

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥിയായ സിനിമ സംവിധായകൻ വി.എം വിനുവിന് വോട്ടില്ല. യുഡിഎഫ് സ്ഥാനാർഥിയാണ് സംവിധായകൻ വി.എം വിനു. മലാപ്പറമ്പ് ഡിവിഷനിലെ പട്ടികയിൽ ആണ് വിനുവിൻ്റെ പേരുണ്ടായിരുന്നത്. എന്നാൽ പുതിയ പട്ടികയിൽ ഇദ്ദേഹത്തിൻ്റെ പേരില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വരെ വിഎം വിനു വോട്ട് രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. കോഴിക്കോട്ട് മേയർ സ്ഥാനാർഥിയായി വിനുവിനെ യുഡിഎഫ് പരിഗണിക്കുമ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലാത്തത് തിരിച്ചടിയായത്. താൻ ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ അല്ല

Continue Reading
മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ചു
Association News
1 min read
6.8k

മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ചു

നവംബർ 17, 2025
0

ശ്രീനാരായണ സമിതി കൊമ്മസാന്ദ്ര എസ് എൻ നഗറിലെ ശ്രീഅയ്യപ്പ സ്വാമി-ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ചു. അയ്യപ്പ ഭക്തർക്ക് മാലയിടാനും, വിരി വെക്കാനും കെട്ട് നിറക്കാനും, ഭജനയും മറ്റു പൂജകളും നടത്തുവാനുമുള്ള എല്ലാ സൗകര്യങ്ങളും അമ്പലത്തിൽ തയ്യാറാക്കിയിട്ടുണ്ട്. നാളെ മുതൽ ക്ഷേത്രങ്കണത്തിൽ ഭജനകൾ നടക്കുന്നതാണ്.

Continue Reading