പീഡനക്കേസ്; പരാതിക്കാരിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു
ബുധനാഴ്ച മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കാനിരിക്കെ പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഫോട്ടോകൾ, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ്, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് എന്നിവയാണ് സമർപ്പിച്ചത്. രാഹുൽ കഴിഞ്ഞ ദിവസവും കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന്
പ്രശസ്ത എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂരിലെ വസതിയില്‍ നടക്കും. അദ്ധ്യാപികയുമായ സരസ്വതി കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ). പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ്
രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; ഇപ്പോൾ ഗൗരവം ഉള്ള വിഷയം സ്വർണ്ണക്കൊള്ള: സണ്ണി ജോസഫ്
രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകും. ഇപ്പോൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവർത്തകർ ചോദ്യച്ചപ്പോൾ മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും ആ കട്ടിൽ
ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. നേരത്തെ പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വഞ്ചിയൂർ കോടതി എന്നിവ ബോംബ് വച്ച് തകർക്കുമെന്നും ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശം തുടർച്ചയായി വരുന്നത് പൊലീസിന് വലിയ
ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തത്. അന്നത്തെ ധനകാര്യ മന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീർക്കണം.-വി.ഡി. സതീശൻ.പറഞ്ഞു. 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്നും പണം കടമെടുക്കുകയാണ് ചെയ്തത്. ഇത്രയും വലിയ
ഇഡിയുടേത് രാഷ്ട്രീയക്കളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയാണിത്. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും ഇതേ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നു. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇഡി നോട്ടീസ്. – സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘കേരളത്തിലുടനീളം ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. വികസനപ്രവർത്തനങ്ങൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. മുമ്പ് നോട്ടീസ്
മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജ (23)യെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ഓട്ടോ ഡ്രൈവറായ
വികസനം ചർച്ച ചെയ്യേണ്ട പാർലിമെന്റിൽ നാടകം കളിക്കരുത്: മോദി
ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്ക് ഊർജ്ജമാകുന്ന ഒരു സമ്മേളനമായിരിക്കണം പാർലമെൻ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്താൻ സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണം എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസനമാണ് സർക്കാരിൻ്റെ പ്രധാന അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെൻ്റിലെ തങ്ങളുടെ ദൗത്യം ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പാണ് നാലംഗ കുടുംബം വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളില്‍ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടിസ്
കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. മുഖ്യമന്ത്രിയെ കൂടാതെ, മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മസാല ബോണ്ട് വഴി ശേഖരിച്ച 2,150 കോടി രൂപ അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ തീരുമാനമെടുത്തത്. 2019 ലാണ് 9.72 ശതമാനം പലിശയിൽ