ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.എറണാകുളം സൗത്ത് പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയുടെ പേര് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു
ബെംഗളൂരുവിൽ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു
ബംഗളുരുവിൽ കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമിക (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭൂമികയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കതകിൽ മുട്ടിയിട്ടും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് വാതിൽ കുത്തിത്തുറന്ന് കൃഷ്ണമൂര്‍ത്തി അകത്തു കയറുന്നത്.ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായി വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുമാസം മുന്‍പായിരുന്നു കൃഷ്ണമൂര്‍ത്തിയുടെയും
ശബരിമല സ്വർണക്കൊളള; എൻ വാസുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി
ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എൻ വാസു ജയിലിൽ തുടരും. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയതോടെയാണിത്. എസ്ഐടി വാസുവിന് ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിൻ്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിൻ്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ
കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം ഡിസംബർ 14ന്
കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ വിജ്ഞാനം അളക്കുക എന്നതിനോടൊപ്പം സ്വന്തം നാടിനെക്കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമാജം വർഷങ്ങൾക്ക് മുൻപ് പ്രശ്നോത്തരി മത്സരം ആരംഭിച്ചത്. ഇത് എട്ടാം തവണയാണ് സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ 14 ഞായറാഴ്ച BEML ലേയൗട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചാണ് മത്സരം. കേരളത്തിൻ്റെ സംസ്കാരം, ചരിത്രം, സാഹിത്യം, കല, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെടുത്തിയുള്ള
റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും
ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും. ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കി. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇന്ത്യയും റഷ്യയും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ
ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ
പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണപ്പൊതികൾ, മെഡിക്കൽ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ കാർട്ടണുകളിൽ പലതിനും കാലാവധി കഴിഞ്ഞിരുന്നതായി കണ്ടെത്തിയതോടെ കൊളംബോ ഇസ്ലാമാബാദിനെ അതൃപ്തി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുടെ പെട്ടികളിൽ ‘കാലാവധി: 2024 ഒക്ടോബർ’ എന്ന് രേഖപ്പെടുത്തിയ ലേബലുകൾ ഉണ്ടായിരുന്നു. ഇത് ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിൻ്റെ
ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയത്. കോഹ് ലി സെഞ്ച്വറി നേടിയപ്പോള്‍, അര്‍ധ സെഞ്ച്വറിയുമായി രോഹിതും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരുടേയും മികച്ച ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം 17 റണ്‍സിനാണ്
നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികം ഡിസംബർ 24ന്
അബ്ബിഗരെ നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിൻ്റെ പന്ത്രണ്ടാം വാർഷികവും ഗെജ്ജെ പൂജയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ 24ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽവച്ചാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. നവരസ സ്‌കൂൾ ഓഫ് പെർഫോർമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ വാർഷികാഘോഷത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.
ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിൽ
ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിലായി നടക്കും.14-ന് രാവിലെ ഏഴിന് ഗണപതിഹോമം, 10-ന് മുത്തപ്പൻമലയിറക്കൽ തുടർന്ന് വെള്ളാട്ടം, വൈകിട്ട് ആറു മണിക്ക് താലപ്പൊലി ഘോഷയാത്ര, കളരിപ്പയറ്റ്, എട്ടിന് കരിമരുന്നു പ്രയോഗം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. 15-ന് രാവിലെ 11-ന് തിരുവപ്പന, ഭഗവതിത്തിറ, പള്ളിവേട്ട, 1 മണിക്ക് മഹാ അന്നദാനവുമുണ്ടാകും. രാത്രിയിൽ മുടി അഴിക്കലോടെ ഉത്സവം സമാപിക്കും.
ശബരിമല സ്വർണക്കൊള്ള കേസ്; എൻ.വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇന്നത്തെ കോടതിയുടെ വിധി വാസുവിൻ്റെ തുടർനടപടികൾക്ക് നിർണായകമാകും. എൻ. വാസു കേസിൽ മൂന്നാം പ്രതിയാണ്. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരിക്കുന്നത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം