ബംഗളുരുവിൽ കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമിക (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭൂമികയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കതകിൽ മുട്ടിയിട്ടും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് വാതിൽ കുത്തിത്തുറന്ന് കൃഷ്ണമൂര്‍ത്തി അകത്തു കയറുന്നത്.
ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായി വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുമാസം മുന്‍പായിരുന്നു കൃഷ്ണമൂര്‍ത്തിയുടെയും ഭൂമികയുടെയും വിവാഹം നടന്നത്. ബംഗളുരുവിലെ ഈ വീട്ടിൽ എത്തിയിട്ട് രണ്ടാഴ്ച ആയതേ ഉള്ളായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.