നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ അറസ്റ്റില്‍. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം സൗത്ത് പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയുടെ പേര് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് എറണാകുളം സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്‍റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Related Posts