കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
Karnataka
0 min read
6.6k

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ഡിസംബർ 8, 2025
0

കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ബെലഗാവിയിലെ സുവർണ സൗധയിലാണ് ശൈത്യകാല സമ്മേളനം നടക്കുന്നത്. സുപ്രധാന ബില്ലുകളിൽ ഈ സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്കുവരും. നിയമസഭയ്ക്ക് മുന്നിൽ ഉപരോധസമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക നിയമസഭാ സമ്മേളന നടക്കുന്ന സുവർണസൗധയിലും പരിസരങ്ങളിലുമായി 8000ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡിസംബർ 21വരെ സുവർണസൗധയുടെ മൂന്ന് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading
കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; ചെറുമകൻ കസ്റ്റഡിയിൽ
Kerala
0 min read
6.8k

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി; ചെറുമകൻ കസ്റ്റഡിയിൽ

ഡിസംബർ 8, 2025
0

കൊല്ലത്ത് വയോധികയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ചെറുമകൻ ഷാനവാസിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടത്തറ ക്രസന്റ് മുക്ക് കണിയാൻ്റെയ്യത്ത് വീട്ടിൽ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. ഷാനവാസിൻ്റെ മാതാവ് മുംതാസ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മുംതാസിൻ്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോൾ കതക് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കതക് പൊളിച്ച് അകത്ത് പ്രവേശിക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പരിശോധനയിൽ കട്ടിലിനടിയിൽ ബെഡ്ഷിറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading
നിശാക്ലബിലുണ്ടായ തീപിടിത്തം, നൈറ്റ് ക്ലബിൻ്റെ ഉടമകള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുത്ത്‌ പൊലീസ്
India
0 min read
6.8k

നിശാക്ലബിലുണ്ടായ തീപിടിത്തം, നൈറ്റ് ക്ലബിൻ്റെ ഉടമകള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുത്ത്‌ പൊലീസ്

ഡിസംബർ 7, 2025
0

ഗോവയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിൻ്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത്‌ പൊലീസ്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിര്‍ച്ച്‌ ബൈ റോമിയോ ലെയ്ന്‍ നൈറ്റ് ക്ലബിൻ്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരെല്ലാമെന്ന്

Continue Reading
യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരമഹോത്സവം 2025 നാളെ
Association News
0 min read
6.8k

യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരമഹോത്സവം 2025 നാളെ

ഡിസംബർ 7, 2025
0

യലഹങ്ക റയിൽ വീൽ ഫാക്ടറി അയ്യപ്പ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മകരമഹോത്സവം 2025 നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പ്രത്യേക അലങ്കാര അഭിഷേകപൂജകൾ, ഗണപതി ഹോമം, ചെണ്ടമേളം ഉച്ചയ്ക്ക് മഹാ അന്നദാനം, വൈകുന്നേരം ദീപാലങ്കാരം, ഭക്തിഗാനമേള, പടിപൂജ, മഹാമങ്കളാധി,ഹരിവരാസനം, പ്രസാധ വിതരണം എന്നിവ ഉണ്ടായിരിക്കും. കെ. എൻ. രാജപ്പൻ(പ്രസിഡണ്ട്), ബി. ജയകുമാർ(ജനറൽ സെക്രട്ടറി), എസ്. കൃഷ്ണകുമാർ(ട്രഷറർ), ഡി.മധുസൂദനപണിക്കർ(ഓർഗനൈസിങ്ങ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഗുരു സ്വാമി

Continue Reading
ഐ.പി.എൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കും: ഡി.കെ.ശിവകുമാർ
Karnataka
0 min read
6.5k

ഐ.പി.എൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കും: ഡി.കെ.ശിവകുമാർ

ഡിസംബർ 7, 2025
0

2026ലെ ഐ.പി.എൽ മത്സരങ്ങൾ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തിൽ, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ലെന്നും ബംഗളൂരുവിൻ്റെ 2026ലെ എല്ലാ ഹോം മത്സരങ്ങളും മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. “ഞാൻ ഒരു ക്രിക്കറ്റ്

Continue Reading
യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
Association News
0 min read
6.8k

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഡിസംബർ 7, 2025
0

യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്‌ഘാടനം ചെയ്തു. ഹോട്ടൽ ജിയോയിൽവെച്ച് നടന്ന യോഗത്തിൽ ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നാട്ടിൽ പോയി വോട്ട് ചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുന്നതിനായി മൂന്നു ദിവസത്തെ അവധി നൽകുമെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ നിർദ്ദേശം യുഡിഎഫിന് അനുകൂലമാകുമെന്ന് യോഗം വിലയിരുത്തി. ഡിസംബർ 9നും 11നുമായി നടക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യവിശ്വാസികളും

Continue Reading
അപകീര്‍ത്തി പരാമര്‍ശം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്
Kerala
0 min read
6.8k

അപകീര്‍ത്തി പരാമര്‍ശം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

ഡിസംബർ 7, 2025
0

അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ പി ജയനനാണ്‌ വക്കീല്‍ നോട്ടീസ് അയച്ചത്.പ്രസംഗത്തിലൂടെ തനിക്ക് മാനഹാനിയുണ്ടായെന്നും നോട്ടീസ് ലഭിച്ച്‌ 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. പള്ളിക്കല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണത്തിൻ്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Continue Reading
30 കോടിയുടെ തട്ടിപ്പ്; പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍
India
1 min read
6.5k

30 കോടിയുടെ തട്ടിപ്പ്; പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍

ഡിസംബർ 7, 2025
0

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മുംബൈയിലെ യാരി റോഡ് പ്രദേശത്തെ ഗംഗാ ഭവനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 കോടി രൂപയുടെ തട്ടിപ്പ് കേസിൽ രാജസ്ഥാൻ – മുംബൈ പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുത്തതായി ഡോ. അജയ് മുര്‍ദിയ നൽകിയ പരാതിയിൽ പറയുന്നു. 200 കോടി

Continue Reading
എംഡിഎംഎയുമായി കാസർകോട് മൂന്നുപേർ പിടിയിൽ
Kerala
0 min read
6.5k

എംഡിഎംഎയുമായി കാസർകോട് മൂന്നുപേർ പിടിയിൽ

ഡിസംബർ 7, 2025
0

മംഗൽപാടി സോങ്കാൽ എന്ന സ്ഥലത്തു നിന്നുമാണ് പ്രതികളെ എംഡിഎംഎയുമായി പിടികൂടിയത്. സംശയാസ്പദയ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന അഷ്‌റഫ് എ എം(26), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് കെ (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്ക എന്ന സ്ഥലത്തു താമസിക്കുന്ന ഷംസുദ്ധീൻ എ

Continue Reading
ശ്രീനാരായണ സമിതി തൃക്കാർത്തിക ദീപം തെളിയിച്ചു
Association News
0 min read
6.5k

ശ്രീനാരായണ സമിതി തൃക്കാർത്തിക ദീപം തെളിയിച്ചു

ഡിസംബർ 7, 2025
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ വ്യശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ആചാരപരമായി ആഘോഷിച്ചു. സന്ധ്യാസമയം ഗുരുമന്ദിരം മുഴുവൻ മൺചിരാതിൽ ദീപം തെളിയിച്ചു. വിശേഷാൽ കാർത്തികവിളക്ക് പൂജകൾക്ക് ശേഷം ഭക്തർക്ക് കാർത്തിക പുഴുക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന അനുഗ്രഹ പ്രഭാഷണത്തിൽ പ്രകൃതി ഉത്പന്ന സുലഭതയും ആചാരാനുഷ്‌ഠാന തുടർച്ചയുടേയും പ്രാധാന്യത്തെകുറിച്ച് പ്രസിഡണ്ട് എന്‍.രാജമോഹനൻ വ്യക്തമാക്കി. ഗുരുമന്ദിരം പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ നടന്നു. സമിതി ജോയിൻ്റ്

Continue Reading