കെ-റെയിൽ: പ്രതീക്ഷ വെടിഞ്ഞ് കേരള സർക്കാർ
Kerala
1 min read
7.0k

കെ-റെയിൽ: പ്രതീക്ഷ വെടിഞ്ഞ് കേരള സർക്കാർ

ഡിസംബർ 9, 2025
0

കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷയർപ്പിച്ചിട്ട് കാര്യമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ബദൽ മാർഗ്ഗങ്ങൾ തേടി മുന്നോട്ട് പോകുമെന്നും, പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നില്ലെന്നും, മുഖ്യമന്ത്രി പറഞ്ഞു. “കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ റെയിൽ പദ്ധതികൾ നടപ്പാക്കാനാകില്ല. അനുമതി വേഗത്തിൽ ലഭിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ കരുതിയത്. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.​ കെ-റെയിൽ സംസ്ഥാനത്തിൻ്റെ വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

Continue Reading
ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു
Kerala
0 min read
7.1k

ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു

ഡിസംബർ 9, 2025
0

ഡബ്ബിം​ഗ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാ​ഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു.

Continue Reading
അ​തി​ജീ​വി​തയ് ക്കൊപ്പം, സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി: ശ​ശി ത​രൂ​ർ
Kerala
0 min read
6.9k

അ​തി​ജീ​വി​തയ് ക്കൊപ്പം, സ​ർ​ക്കാ​ർ അ​പ്പീ​ലി​ന് പോ​കു​ന്ന​താ​ണ് ശ​രി: ശ​ശി ത​രൂ​ർ

ഡിസംബർ 9, 2025
0

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, അതുകൊണ്ട് തന്നെ സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ പറഞ്ഞു. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. ഇതിൽ ന്യായത്തിൻ്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ

Continue Reading
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റം- എ.​കെ.​ആ​ന്‍റ​ണി
Kerala
0 min read
6.7k

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റം- എ.​കെ.​ആ​ന്‍റ​ണി

ഡിസംബർ 9, 2025
0

സം​സ്ഥാ​ന​ത്ത് ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരമുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിവേഗത്തിലുള്ള ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്നും കോൺഗ്രസ് നേതാവ് എകെ ആൻ്റണി. തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി ഗ​വ. എ​ച്ച്എ​സ്എ​സി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​നൊ​പ്പ​മെ​ത്തി​യാ​ണ് ആ​ന്‍റ​ണി വോ​ട്ട് ചെ​യ്ത​ത്.തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിൻ്റെ വേഗത വർധിപ്പിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്. കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയം ഇത്തവണ യു.ഡി.എഫിന് ഉണ്ടാകും. സംസ്ഥാനത്ത് ബിജെപി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്.

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
Kerala
1 min read
6.6k

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

ഡിസംബർ 9, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോൾ 20 ശതമാനം പോളിങ്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴുമണി മുതലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടടുപ്പ് നടക്കുന്നത്. രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്ത്-19.47 ശതമാനവും കൊല്ലത്ത് 21.35 ശതമാനവും പത്തനം തിട്ടയിൽ 20.97 ശതമാനം,ആലപ്പുഴയിൽ 22.5 ശതമാനം, കോട്ടയം 21.13 ശതമാനം, ഇടുക്കി 19.65 ശതമാനം, എറണാകുളം 22.37

Continue Reading
നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് നീതി ലഭിക്കണം – ആസിഫ് അലി
Kerala
0 min read
7.1k

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് നീതി ലഭിക്കണം – ആസിഫ് അലി

ഡിസംബർ 9, 2025
0

നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തൻ്റെത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Continue Reading
മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല
Kerala
1 min read
6.7k

മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല

ഡിസംബർ 9, 2025
0

തിരഞ്ഞെടുപ്പുകളിലെല്ലാം കൃത്യമായി വോട്ട് രേഖപ്പെടുത്താറുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. ഇത്തവണത്തെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ല. കൊച്ചി നഗരസഭയിലെ 44-ാം ഡിവിഷനിലാണ് മമ്മൂട്ടിയുടെ വീട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്‌കൂളിൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ശാസ്തമംഗലത്തെ ബൂത്ത് നമ്പർ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.

Continue Reading
മലയാളി യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്
Karnataka
0 min read
7.2k

മലയാളി യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്

ഡിസംബർ 9, 2025
0

മലയാളിയായ യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് പോലീസ്. ബെംഗളുരുവിലെ ക്യാബ് ഡ്രൈവറും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ പരാതിയിൽ പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം കാമുകൻ കണ്ടുപിടിച്ചപ്പോൾ അതിൽനിന്നും രക്ഷപെടാൻ വേണ്ടി കണ്ടെത്തിയ വഴിയായിരുന്നു കള്ളആരോപണം. യുവതിയുടെ ഡ്രൈവറുമായുള്ള പരിചയം പിന്നീട് അതിരുവിടുകയായിരുന്നു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ

Continue Reading
ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് ഡോണൾഡ്  ട്രംപ്
World
1 min read
7.1k

ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്

ഡിസംബർ 9, 2025
0

ഇന്ത്യയ്‌ക്കെതിരെ കൂടുതൽ കടുത്ത തീരുവകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.അമേരിക്കൻ കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇന്ത്യ വിലകുറഞ്ഞ അരി വൻതോതിൽ കയറ്റിയയക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പുതിയ ഭീഷണി. കനത്ത തീരുവ ഏർപ്പെടുത്തണമെന്നുമാണ് യുഎസ് കർഷകർ ആവശ്യപ്പെട്ടത്.പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) സഹായ പാക്കേജ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്ക് എതിരെയുള്ള മുന്നറിയിപ്പ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ

Continue Reading
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
Kerala
0 min read
7.1k

നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്

ഡിസംബർ 9, 2025
0

നടിയെ ആക്രമിച്ച കേസിൽ കേസില്‍ നിയമനടപടിക്കൊരുങ്ങി ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദിലീപ് ആരോപിക്കുന്നു. അതേസമയം, കേസില്‍ വിധിപകര്‍പ്പ് കാത്തിരിക്കുകയാണ് പ്രോസിക്യൂഷന്‍. 12ാം തിയതിയിലെ ശിക്ഷാവാദത്തിന് ശേഷമേ വിധിപകര്‍പ്പ് ലഭ്യമാകു. വിധി പഠിച്ച് പാളിച്ചകള്‍ പരിശോധിച്ച ശേഷമേ ഹൈകോടതിയിലേക്ക് പോകു. പ്രോസിക്യൂഷൻ്റെ ചില തെളിവുകള്‍ കോടതി

Continue Reading