ചിറ്റൂരിൽ കാണാതായ ആറു വയസുകാരനായി തിരച്ചിൽ ഊർജിതം, പിതാവ് വിദേശത്തുനിന്നെത്തും
പാലക്കാട് ചിറ്റൂരിൽ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരൻ സുഹാനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോയതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. സാധാരണ കുട്ടികൾ തമ്മിലുള്ള പിണക്കമെന്ന് കരുതിയെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ എത്താത്തതോടെയാണ് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. സംഭവമറിഞ്ഞ് വിദേശത്തുള്ള പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചു. പോലീസ് കഴിഞ്ഞ ദിവസം രാത്രി
കുന്നത്തുനാടിൽ എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല. എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും. ഇതോടെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ 17 വാർഡുകളിൽ യുഡിഎഫ് –7, എൽഡിഎഫ്–8, ട്വന്റി20 – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിൻ്റെ റെജി തോമസാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങൾ യുഡിഎഫിനും
പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു
പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിൻ്റെ പാർട്‌ണറുമായ ഫൈസൽ പുതിയ നാലകത്തിൻ്റെ മകൻ അമിൻഷ ഹാശിം (11) ആണ് മരിച്ചത്. കൂട്ടുകാരോടപ്പം ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോയാണ് അപകടം, വള്ളിക്കുന്ന് ബോഡ് സ്ക്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവ്: ഷാഹിന (നഹാസ് ഹോസ്‌പിറ്റൽ) സഹോദരങ്ങൾ: അമൻ മാഷിം, അയിഷ ഫല
കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്: ഡി.കെ. ശിവകുമാർ
വസ്‌തുത അറിയാതെ കർണാടകത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബംഗളൂരു യെലഹങ്കയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡി.കെയുടെ മറുപടി. “കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്‌തുത അറിയാതെയാണ് പറയുന്നത്. പ്രദേശത്തെ കൈയേറ്റമാണ് ഞങ്ങൾ ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും.
ബംഗളൂരുവിലെ ബുൾഡോസർ രാജ്; എഐസിസി വിശദീകരണം തേടി
ബംഗളൂരു യെലഹങ്കയിൽ നടത്തിയ കുടിയൊഴിപ്പിക്കലിൽ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടി. നഗരത്തിലെ കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പറഞ്ഞു. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ
കലാസംവിധായകൻ കെ.ശേഖർ അന്തരിച്ചു
ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 1982-ൽ ജിജോ സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ തന്നെ ഒരുക്കിയ മൈഡിയർ കുട്ടിച്ചാത്തൻ, നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ അന്തരിച്ചു
A നാരായണപുരയിലെ എം ഇ ജി ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സുരഭി ഭവനത്തിലെ എൻ.ഉണ്ണികൃഷ്ണൻ നായർ (90) (Hon. Flying Officer, Indian Air Force (Retd)) നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി സ്വദേശിയാണ്. ഭാര്യ പരേതയായ ശാന്തകുമാരി.മക്കൾ: പരേതയായ ശാരദ മണി, ബാലു.മരുമകൾ: ശ്രീലത.കൊച്ചുമക്കൾ: ഡോ.സൗമ്യ സരിൻ, സുധിൻ & രോഹിത് സംസ്കാരം നാളെ കൽപള്ളി ഇലക്ട്രിക് ക്രിമിറ്റോറിയത്തിൽ വച്ച് നടക്കും.
പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി
പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. രാവിലെ 11 നായിരുന്നു സംഭവം. വീടിന് പുറത്തുകളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്ന് സുഹാനെ കാണാതാവുകയായിരുന്നു. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിനു സമീപത്തെ കുളത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ
തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് പത്തുലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു
തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് 10 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടിനുവിൻ്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഡോക്ടറും കുടുംബവും നാട്ടിൽ പോയ തക്കം നോക്കി വീട്ടിൽ കയറി പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം
കാസർകോട് രണ്ടു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
കാസർകോട് രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കാസർകോട് എരിയാൽ ബ്ലാർകോടാണ് സംഭവം. ഇഖ്ബാൽ – നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. രാവിലെ 10.15 നാണ് സംഭവം. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം