കേരള തീരത്ത് കള്ളക്കടൽ, ഉയർന്ന തിരമാല: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ 0.6
ജമ്മുകാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് വീണ് 4 സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കുപറ്റി. ജമ്മുകാശ്മീരിലെ ദോഡയിൽ 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു സൈനികർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.
ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതി പ്രതിയെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിന്നാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. അതേസമയം ഈ മാസം 28ന് തന്ത്രിയുടെ ജാമ്യാപേക്ഷ വിജിലൻസ് കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യ
കേന്ദ്ര വിമർശനം; കർണാടകയിൽ നയപ്രഖ്യാപനത്തിനിടെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി
കർണാടകയിൽ നയപ്രഖ്യാപനം വായിക്കാൻ കൂട്ടാക്കാതെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം ഉള്ളതാണ് ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ പ്രകോപിപ്പിച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രവിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഒഴിവാക്കണമെന്ന് ഗവർണർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രസംഗം സർക്കാരിന്‍റെ പ്രചാരണം മാത്രമാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രവിമർശനങ്ങൾ ഒഴിവാക്കാൻ തയ്യാറായില്ല. ഗവർണറുടെ ഭരണഘടനാപരമായ കടമയാണ് നയപ്രഖ്യാപനം വായിക്കേണ്ടതെന്നും അദ്ദേഹം കേന്ദ്രസർക്കാരിന്‍റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നുമാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കെ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും
തിരുവനന്തപുരം കോർപറേഷൻ വിജയത്തെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. നാളെ രാവിലെ 10.30ഓടെ നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിചേരുന്നത്തോട് കൂടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആരംഭം കുറിക്കും. തിരുവനന്തപുരം കോർപറേഷൻ വികസനത്തിൻ്റെ ബ്ലൂ പ്രിൻ്റും മോദി നാളെ അവതരിപ്പിക്കും. കൂടാതെ, പ്രധാന മന്ത്രി നാളെ ബിജെപിയുടെ ആദ്യ സ്ഥാനാർത്തി പട്ടികയടക്കം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം കോർപറേഷൻ ബിജെപി കൈയ്യടക്കിയാൽ 45
ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
ഒന്നരവയസുള്ള സ്വന്തം മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെ കോടതി വിട്ടു. തിങ്കളാഴ്ച ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ തയ്യിലിൽ 2020 ഫെബ്രുവരി 17ന് നടന്ന സംഭവത്തിൽ ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. ഒന്നരവയസുള്ള
ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എയർപോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എയപ്പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രതി അഫാൻ അഹമ്മദ് സമീപിച്ച് യുവതിയുടെ ചെക്ക് ഇൻ ബാഗേജിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും ഇയാൾ പറഞ്ഞു. കൗണ്ടറിൽ വച്ച് പരിശോധന നടത്തിയാൽ വിമാനം
തീരുവകളിൽനിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ഇറക്കുമതി തീരുവകളിൽ നിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ തന്ത്രപരമായ ചുവടുമാറ്റം. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നുമാണ് ഡോണൾഡ് ട്രംപ് പിന്മാറിയത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ ശേഖരിച്ച കൂടുതൽ തെളിവുകളും ഇന്ന് കോടതിയിൽ എത്തും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ, ജില്ലാ കോടതിയുടെ തീരുമാനം രാഹുലിന് രാഷ്ട്രീയമായും വ്യക്തിപരമായും അതീവ നിർണായകമാണ്. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ
സ്വർണ്ണക്കൊള്ളക്കേസ്; എൻ വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എൻ വാസു സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിൽ ഉള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി