ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എയപ്പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രതി അഫാൻ അഹമ്മദ് സമീപിച്ച് യുവതിയുടെ ചെക്ക് ഇൻ ബാഗേജിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും ഇയാൾ പറഞ്ഞു.

കൗണ്ടറിൽ വച്ച് പരിശോധന നടത്തിയാൽ വിമാനം വൈകാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് യുവതിയെ ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പേഴ്‌സണൽ ചെക്കപ്പ് നടത്താമെന്ന് പറയുകയും യുവതിയെ ശുചിമുറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് യുവതിയുടെ ശരീരത്തിൽ ഇയാൾ പലതവണ മോശമായ രീതിയിൽ സ്പർശിക്കുകയും പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു യുവതി എതിർത്തതോടെ പ്രതി അവിടെനിന്നും നടന്നുപോയി.

യുവതി ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയതിനെതുടർന്ന് അധികൃതർ അഫാൻ അഹമ്മദിനെ പിടികൂടി പൊലീസിന് കൈമാറി. യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related Posts