ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ടി​യി​രു​ന്ന ​ഇറ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​ നി​ന്ന് പി​ന്മാ​റി യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോസി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മാ​ര്‍​ക്ക് റൂ​ട്ടെ​യു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ ചു​വ​ടു​മാ​റ്റം.

ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ത്ത 8 യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​ നി​ന്നു​മാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ന്മാ​റി​യ​ത്. മാ​ർ​ക്ക് റൂ​ട്ടെ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും ഗ്രീ​ൻ​ല​ൻ​ഡി​നും ആ​ർ​ട്ടി​ക് മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള ഒ​രു ഭാ​വി ക​രാ​റി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യും ട്രം​പ് ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 10 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ചു​ങ്ക​മാ​ണ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Related Posts