തിരുവനന്തപുരം കോർപറേഷൻ വിജയത്തെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. നാളെ രാവിലെ 10.30ഓടെ നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിചേരുന്നത്തോട് കൂടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആരംഭം കുറിക്കും. തിരുവനന്തപുരം കോർപറേഷൻ വികസനത്തിൻ്റെ ബ്ലൂ പ്രിൻ്റും മോദി നാളെ അവതരിപ്പിക്കും.

കൂടാതെ, പ്രധാന മന്ത്രി നാളെ ബിജെപിയുടെ ആദ്യ സ്ഥാനാർത്തി പട്ടികയടക്കം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം കോർപറേഷൻ ബിജെപി കൈയ്യടക്കിയാൽ 45 ദിവസത്തിനകം നരേന്ദ്ര മോദി കേരളത്തിൽ എത്തുമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു.

Related Posts