സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ  പരിശോധനകൾ ശക്തിമാക്കി
India
0 min read
5.5k

സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ പരിശോധനകൾ ശക്തിമാക്കി

മാർച്ച്‌ 15, 2026
0

പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ കേന്ദ്രസർക്കാർ പരിശോധനകൾ ശക്തിമാക്കി. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. അതിനിടെ 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡർ വിതരണം ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.

Continue Reading
പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Karnataka
1 min read
5.9k

പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മാർച്ച്‌ 15, 2026
0

പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മയടക്കം മൂന്നുപേർ അറസ്റ്റിൽ. ‘അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരിയായ യുവതി എന്നിവരുടെ പേരിലാണ് ചന്ദ്ര ലേഔട്ട് പോലീസ് കേസെടുത്തത്. കുട്ടിയെ പോലീസ് ശിശുഭവനിലേക്ക് മാറ്റി. രണ്ടാനച്ഛൻ്റെ സഹായത്തോടെ കുട്ടിയുടെ അമ്മ പണം വാങ്ങി കുട്ടിയെ ഇടനിലക്കാരിയായ യുവതിക്ക് കൈമാറുകയായിരുന്നു. യുവതി ആവശ്യക്കാർക്ക് പെൺകുട്ടിയെ എത്തിച്ചുകൊടുക്കുകയായിരുന്നു.

Continue Reading
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ കുടുംബ സംഗമം ഇന്ന്
Association News
0 min read
6.4k

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ കുടുംബ സംഗമം ഇന്ന്

മാർച്ച്‌ 15, 2026
0

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 മുതൽ ടി.സി.പാളയ ബാംഗ്ലൂർ മൂവീസിൽ നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക പരിപാടി, ഉച്ചഭക്ഷണം, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും.

Continue Reading
ചെറിയ പെരുന്നാൾ, ഉഗാദി തിരക്ക്; 2000 സ്പെഷൽ സർവീസുമായി കർണാടക ആർടിസി
Karnataka
1 min read
5.8k

ചെറിയ പെരുന്നാൾ, ഉഗാദി തിരക്ക്; 2000 സ്പെഷൽ സർവീസുമായി കർണാടക ആർടിസി

മാർച്ച്‌ 15, 2026
0

ചെറിയപെരുന്നാൾ, ഉഗാദി തിരക്ക് നേരിടാൻ കർണാടക ആർടിസി 2000 സ്പെഷൽ സർവീസ് നടത്തും. മാർച്ച് 19 മുതൽ 22 വരെ കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും അധിക സർവീസുകൾ ഉണ്ടായിരിക്കും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക. വെബ്സൈറ്റ്: ksrtc.kamataka.gov.in

Continue Reading
മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍
Kerala
0 min read
5.5k

മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

മാർച്ച്‌ 15, 2026
0

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ‌​ട്ട് മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. ഹോ‌​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​നി​ല്‍ ക​ര്‍​ക്കി (21) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ഴ​ക്കേ​ല പൊ​യ്പ്പാ​റ ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തുനിന്നാണ് ഇയാൾ മ​യി​ലി​നെ​യാ​ണ് ഇ​യാ​ൾ ക​ല്ലെ​റി​ഞ്ഞ് കൊ​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യിച്ചതിനെത്തുടർന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തിയെങ്കിലും ഇ​യാ​ൾ ക​ട​ന്നുക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Continue Reading
കൊച്ചുവേളിയുടെ മദൂരിലെ സ്റ്റോപ്പ് ജൂൺ വരെ നീട്ടി
Karnataka
1 min read
6.8k

കൊച്ചുവേളിയുടെ മദൂരിലെ സ്റ്റോപ്പ് ജൂൺ വരെ നീട്ടി

മാർച്ച്‌ 15, 2026
0

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തീവണ്ടിക്ക് മാണ്ഡ്യയിലെ മദ്ദൂരിൽ അനുവദിച്ച താത്കാലിക സ്റ്റോപ്പ് ജൂൺ 30 വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. നേരത്തേ മാർച്ച് 31-വരെയായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്.

Continue Reading
316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു
Karnataka
0 min read
6.3k

316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു

മാർച്ച്‌ 15, 2026
0

കരിഞ്ചന്തവഴി വാണിജ്യാവശ്യത്തിനായെത്തിച്ച 316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു. കർണാടക ഭക്ഷ്യസിവൽ സപ്ലൈസ് വകുപ്പാണ് സിലിൻഡറുകൾ പിടിച്ചെടുത്തത്.. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയും സിലിൻഡറുകൾ പി ടികൂടിയത്. ഭക്ഷ്യസിവൽസപ്ലൈസ് വകുപ്പ് മന്ത്രി കെ .എച്ച്.മുനിയപ്പ നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. അവശ്യ സാധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. ചിക്കജാലയിൽ നിന്ന് 209, പീനിയയിൽനിന്ന് 45, ദാവണഗെരെയിൽ നിന്ന് 46, യാദ്ഗിറിൽനിന്ന് 13, ഷിമോഗയിൽനിന്ന് മൂന്ന് എന്നിവിടങ്ങളിൽ നിന്നാണ്

Continue Reading
ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേർ അറസ്റ്റിൽ
Kerala
0 min read
5.4k

ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേർ അറസ്റ്റിൽ

മാർച്ച്‌ 14, 2026
0

ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ര​ണ്ടു​പേ​ർ നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​താണ്. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ഇ​ന്നോ​വ കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വെ​റും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​രും​കൊ​ല ന​ട​ന്ന​ത്. 2025 മാ​ർ​ച്ച് 27ന് ​ന​ട​ന്ന ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​ലു​വ അ​തു​ൽ.

Continue Reading
സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്തു നിർത്തി; സംഭവം ബെംഗളൂരുവിൽ
Karnataka
0 min read
5.4k

സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്തു നിർത്തി; സംഭവം ബെംഗളൂരുവിൽ

മാർച്ച്‌ 14, 2026
0

സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തി. ബെംഗളൂരു യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് സംഭവം പുറത്തു വന്നത്. സാമൂഹിക മാധ്യമമായ എക്‌സിൽ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ്

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ആംബുലൻസിൻ്റെയും ഡയാലിസിസ് മെഷീൻ്റെയും പ്രവർത്തനോദ്ഘാടനം നാളെ
Association News
1 min read
6.3k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ആംബുലൻസിൻ്റെയും ഡയാലിസിസ് മെഷീൻ്റെയും പ്രവർത്തനോദ്ഘാടനം നാളെ

മാർച്ച്‌ 14, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി CSR FUND ഉപയോഗിച്ച് ലക്ഷ്‌മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പ്പിറ്റലിലേക്ക് ഒരു ആംബുലൻസും ഒരു ഡയാലിസിസ് മെഷീനും വാങ്ങിനൽകുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Continue Reading