അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു
അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ പുതിയ നിയമം അവതരിപ്പിക്കാനും 1965ലെ എക്സൈസ് നിയമം പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി ആർബി തിമ്മാപൂർ നിയമസഭയെ അറിയിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അനധികൃത മദ്യവിൽപ്പന കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. അനധികൃത മദ്യത്തിൻ്റെ വ്യാപകമായ വിൽപ്പനയെക്കുറിച്ച് നിയമസഭയിൽ ആശങ്കകൾ ഉയർന്നപ്പോൾ
വിജയ്യെ നയിക്കുന്നത് തെറ്റായ ആളുകൾ; രൂക്ഷവിമർശനവുമായി നടി രഞ്ജന
നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജന നാച്ചിയാർ. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് വിജയ്ക്കെതിരെ വിമർശനവുമായി നടി രംഗത്തെത്തിയത്. വിജയയെ ഒപ്പമുള്ളവർ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും അവർ ആരോപിച്ചു. ടിവികെയിലെ ആഭ്യന്തരപ്രശ്നങ്ങൾ അറിയിക്കാൻ വിജയയെ കാണാൻ നിരവധി തവണ ശ്രമിച്ചു. എന്നാൽ അതിന് സാധിച്ചില്ല. സ്റ്റാലിനെ കാണാൻ എളുപ്പത്തിൽ സാധിച്ചു. കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിലുണ്ട്. എന്നാൽ സുപ്രധാന വിഷയങ്ങളിൽ ടിവികെ നേതൃത്വത്തിന്റെ ഇടപെടലുകളും
വിമത നീക്കത്തിന് കുന്നപ്പള്ളി? തീരുമാനം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളി ഒഴിവായപ്പോൾ ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ട് മനോജ് മൂത്തേടത്തിനാണ് നറുക്ക് വീണത്. തീരുമാനം ഇന്നുതന്നെ അറിയിക്കുമെന്ന് കുന്നപ്പള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മനോജ് മൂത്തേടനെതിരെ എൽദോസിന്റെ അനുയായികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ച
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല് ട്രെയിന് വരുമെന്ന സൂചന നല്കി മന്ത്രി
നാല് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം റെയിൽവേ മന്ത്രാലയം പുതുക്കി. കാച്ചെഗുഡ-യശ്വന്ത്പൂർ(20703), യശ്വന്ത്പൂർ-കാച്ചെഗുഡ(20704), കലബുറഗി-എസ്എംവിടി ബെംഗളൂരു(22231), എസ്എംവിടി ബെംഗളൂരു-കലബുറഗി( 22232) എന്നീ വന്ദേ ഭാരത് എക്സ്പ്രസുകൾക്കാണ് ഇപ്പോൾ പുതിയ സമയങ്ങളുള്ളത്. പുതുക്കിയ സമയക്രമം അനുസരിച്ച്, 20703 കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇനി ഹിന്ദുപൂരിലെത്തുക വൈകുന്നേരം 3.55-നായിരിക്കും; നേരത്തെ ഇത് 3.48 ആയിരുന്നു. 20704 യശ്വന്ത്പൂർ-കാച്ചെഗുഡ എക്സ്പ്രസ് ഹിന്ദുപൂരിലെത്തുന്ന സമയം ഉച്ചയ്ക്ക് 12.08-ൽ നിന്ന് 12.17-ലേക്ക് മാറ്റി. കലബുറഗി-എസ്എംവിടി ബെംഗളൂരു
വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും
ജമാഅത്തെ ഇസ്ലാമി കേരള, ബെംഗളൂരു സിറ്റിയുടെ കീഴിൽ വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ നടക്കും. മസ്ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ് പാർക്ക്, എ കെ എസ് കൺവെൻഷൻ സെന്ററിന് എതിർവശമുള്ള സഫീന ഗാർഡനിൽ നടക്കും. ശനിയാഴ്ച രാവിലെ 8:30 ന് നടക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിന് പ്രമുഖ ചിന്തകനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സ്തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്, ഫോൺ : 6360850586 നാഗർഭാവി യിൽ
റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം
വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിൻ്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്,
യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനി ഇറാന് അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നും ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമാണ ശാലകളും പൂർണമായും തകർത്തുവെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രംപുമായി ഭിന്നതയില്ല. യുദ്ധം ഉടൻ അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് സ്വന്തമായി
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി മാർച്ച് 29ന്
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” മാർച്ച് 29ന് നടക്കും. ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ സെക്കൻഡ് ക്രോസിലുള്ള സമാജം കെട്ടിടത്തിലെ എം.എ.കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്ഘാടനം ചെയ്യും. സമാജം സെക്രട്ടറി അജിത് കുമാർ നായർ, ചെയർമാൻ വി.കെ.വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്നാണ് ഗാനതരംഗിണി അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 99800 47007, 98441 09558, 94482 66690
ബെംഗളൂരുവിലേക്ക് വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
തായ്ലൻഡിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. വിമാനയാത്രയിൽ
പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, വാഴേ മായം, യക്ഷി, അരനാഴികനേരം, ശരപഞ്ജരം, പഞ്ചമി,ലാവ, അങ്കുരം, ഭൂമിദേവി പുഷ്പിണിയായി, ഇടവഴിയിലെ പൂച്ച മി ണ്ടാപ്പൂച്ച, പൂച്ചസന്യാസി, വളർത്തുമൃഗങ്ങൾ, വെളും തുടങ്ങിയ അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷ യൊരുക്കി. ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം ഇറാനിയുടെ മകനായി 1932 ഓഗസ്റ്റ് 5ന് ബോം ബെയിലായിരുന്നു ജനനം. പിതാവിൽ നിന്ന് ഛായാഗ്രഹണത്തിൻ്റെ