കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും സര്‍വീസ് ഇല്ല
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തും. റിയാദ്, ദുബായ്, ദമാം, മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തും.എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള 6 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ
എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ബാങ്ക് ഓഫ് ബറോഡക്ക് പിഴ നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരടേണ്ടി വന്ന പ്രശ്‌നങ്ങളെത്തുടർന്നാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ടിവന്നത്. 9 വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് പിഴ നൽകേണ്ടി വന്നത്. ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്തി ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ്
നരേന്ദ്ര മോദിയും അമിത്ഷായുമടക്കം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് വൻ നിര
കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം എത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും. അതേസമയം ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ കേരളത്തിൽ എത്തും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ഗോവ മുഖ്യമന്ത്രിയും
ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്
സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്. കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ സ്വദേശി 10 ലക്ഷത്തിന് ഭൂമി വാങ്ങിയത്. 2017, 2020,2024, 2025 വർഷങ്ങളിൽ സ്വത്തുക്കൾ ലേലംചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. 2025 നവംബറിൽ, കരുതൽ വിലയിൽ 30 ശതമാനത്തോളം കുറവുവരുത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ദാവൂദിനെ ഭയന്ന് പലരും മടിക്കുകയായിരുന്നു. ദാവൂദിൻ്റെ പൂർവികഗ്രാമമായ രത്നഗിരി ജില്ലയിലെ മുംബകെയിലാണ് ലേലത്തിൽ
എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; സ്വതന്ത്ര സ്ഥാനാര്‍ഥിയാകില്ല
എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ല. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ല എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതകള്‍ വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പെരുമ്പാവൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി.
മരിച്ചെന്ന് കരുതിയ നവജാത ശിശുവിന് ജീവനുണ്ടെന്നറിഞ്ഞത് സംസ്കരിക്കുന്നതിന് തൊട്ടുമുൻപ്; സംഭവം കൊൽക്കത്തയിൽ
റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്. റുബീനയെ ബുധനാഴ്ച വൈകുന്നേരമാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിച്ചു. 400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി.
ബാംഗളൂരിൽ നിര്യാതനായി
വിദ്യാരണ്യപുര ചിക്കബെട്ടഹള്ളി ആദിത്യ നഗറിലെ തെക്കേ വീട്ടിൽ ആർ.നാരായൺ ദാസ്(ജോയ് മാത്യു) ബാംഗളൂരിൽ നിര്യാതനായി. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് എൻജിനീയറായി വിരമിച്ച അദ്ദേഹം നെറ്റ് കണക്ട് ടെക്നോളജിയിൽ മാനേജിങ് ഡയറക്ടർ ആയിരുന്നു.കെ എസ് ഇ ബിയുടെ ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയിരുന്നു. മാർച്ച് 21 ശനി രാവിലെ 9ന് വസതിയിൽ പൊതുദർശനവും തുടർന്ന് 12 ന് ബി ഇ എൽ സർക്കിളിന് സമീപം
സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ല; പിഷാരടി വിളിച്ചാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും: ആസിഫ് അലി
രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തനിക്ക് സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും തൻ്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളിച്ചാൽ ഉറപ്പായിട്ടും പോകും. കാരണം പിഷാരടിയെ വളരെ നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തിൻ്റെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. വോട്ട് ചെയ്യാതെ ഒരു നേതാവിനെയോ രാഷ്ട്രീയ പാർട്ടിയെയോ
പുതിയ ചെരുപ്പിട്ടു മുടി വെട്ടി; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികൾ ചേർന്നാണ് ക്രൂരമായി മർദ്ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കൂട്ടികൊണ്ടുപോയി സ്‌കൂളിന് സമീപമുള്ള സ്ഥലങ്ങളിൽ വച്ചാണ് മർദ്ദിച്ചത്. സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല. ഒടുവിൽ വീട്ടിൽ എത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു. പുതിയ
പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് പതിനൊന്നിനാണ് പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം തൂത്തുക്കുടിയിലെ കുളത്തൂരിൽനിന്നും കണ്ടെടുക്കുകയായിരുന്നു. കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. തുടർന്ന് കോടതിയിടപ്പെട്ടാണ് ഇവരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. 2022ൽ