സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്. കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ സ്വദേശി 10 ലക്ഷത്തിന് ഭൂമി വാങ്ങിയത്. 2017, 2020,2024, 2025 വർഷങ്ങളിൽ സ്വത്തുക്കൾ ലേലംചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. 2025 നവംബറിൽ, കരുതൽ വിലയിൽ 30 ശതമാനത്തോളം കുറവുവരുത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ദാവൂദിനെ ഭയന്ന് പലരും മടിക്കുകയായിരുന്നു.

ദാവൂദിൻ്റെ പൂർവികഗ്രാമമായ രത്നഗിരി ജില്ലയിലെ മുംബകെയിലാണ് ലേലത്തിൽ പോയ നാലു സ്ഥലവും സ്ഥിതിചെയ്യുന്നത്. ഈ പ്ലോട്ടുകൾ ദാവൂദിൻ്റെ അമ്മ ആമിനയുടെ പേരിലാണ് രജിസ്റ്റർചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു ലേലംകൊണ്ട വ്യക്തിയെക്കുറിച്ചുള്ള വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സർവേ നമ്പർ 442 (പാർട്ട് 13-ബി), സർവേ നമ്പർ 533, 453,617 എന്ന പ്ലോട്ടുകളാണ് ലേലത്തിൽ പോയത്. ചട്ടമനുസരിച്ച്, ലേലക്കാരൻ ഏപ്രിൽ ആദ്യത്തോടെ പണമടയ്ക്കൽ പൂർത്തിയാക്കണം.

Related Posts