അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർണാടക സർക്കാർ എക്സൈസ് നിയമം പരിഷ്കരിക്കാനൊരുങ്ങുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ പുതിയ നിയമം അവതരിപ്പിക്കാനും 1965ലെ എക്സൈസ് നിയമം പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി ആർബി തിമ്മാപൂർ നിയമസഭയെ അറിയിച്ചു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അനധികൃത മദ്യവിൽപ്പന കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. അനധികൃത മദ്യത്തിൻ്റെ വ്യാപകമായ വിൽപ്പനയെക്കുറിച്ച് നിയമസഭയിൽ ആശങ്കകൾ ഉയർന്നപ്പോൾ പുതിയ നിയമ ചട്ടക്കൂടിനുള്ള ശുപാർശകൾ രൂപീകരിക്കുന്നതിനായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെപി കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.