മണിപ്പുരിൽ വീണ്ടും സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു
മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്‍റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ് നടത്തിയ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. 32കാരനായ ആകാശാണ് അറസ്റ്റിലായത്. ഇയാൾ ലോറൻസ് ബിഷ്‍ണോയ് യുടെ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. രാജസ്ഥാനിലെ പോലീസ് എൻകൗണ്ടറിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എൻകൗണ്ടറിൽ ആകാശിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാധുവാലി ചെക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പഞ്ചാബിൽനിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിക്കുമ്പോൾ പോലീസ് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പോലീസിന് നേരെ ഇയാൾ മൂന്ന് റൗണ്ട്
കെ എൻ എസ് എസ് 44മത് കരയോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കെ എൻ എസ് എസിൻ്റെ 44 മത് കരയോഗമായ അർക്കെരെ കരയോഗം ബന്നേർഗട്ട റോഡിലുള്ള ഫറ്റൂഷ് മൾട്ടി ക്യൂസിന് റെസ്റ്റോറൻ്റ ഹാളിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജക്കൂർ കരയോഗം ബോർഡ് ഡയറക്ടർ കേശവ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മഹേഷ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ കെ എൻ
മാറാത്തത് ഇനി മാറും, കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
കേരളത്തിൽ ടീം എൻഡിഎ, സർക്കാർ ഉണ്ടാക്കുന്ന മത്സരത്തിൽ മൈതാനത്തിൽ ഇറങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; മുൻകൂട്ടി പ്രവചനം വേണ്ട: സണ്ണി ജോസഫ്
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഇപ്പോൾ പ്രവചിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രി പാലക്കാട്ട്; എന്‍ഡിഎ ക്യാമ്പ് ആവേശത്തിൽ
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. പാലക്കാട്ടെത്തിയ മോദി ഇപ്പോൾ കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയാണ്.സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. വൈകുന്നേരം തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തൃശൂരില്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്
ആധുനികവല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്‌ട്രോണിക് ചെക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍.ബി.ഐ
ഇന്ത്യൻ പേയ്മെൻ്റ് സിസ്റ്റത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രോണിക് ചെക്കുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ. തട്ടിപ്പുകൾ തടയുന്ന രീതിയിലാവും പുതിയ ഇ-ചെക്കുകൾ പുറത്തിറക്കുകയെന്നു ആർ.ബി.ഐ വ്യക്തമാക്കി. പഴയ പേപ്പർ ചെക്കുകളുടെ സ്ഥാനത്താണ് ആർ.ബി.ഐ ഇ-ചെക്കുകൾ ഇറക്കാൻ ഒരുങ്ങുന്നത്. പഴയ ചെക്കുകളുടെ വിശ്വാസ്യതക്കൊപ്പം കൂടുതൽ കാര്യക്ഷമതയും വേഗതയും സുരക്ഷയും ഇ-ചെക്കിൽ ഉറപ്പാക്കാൻ കഴിയുമെന്നാണ് ആർ.ബി.ഐ പറയുന്നത്.ആർ.ബി.ഐയുടെ പേയ്മെൻ്റ് വിഷൻ 2028 റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. പേപ്പർ ചെക്കിൻ്റെ ഡിജിറ്റൽ വേർഷനാണ് പുതിയ സംവിധാനം. ഡിജിറ്റലായി
അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന ‘നോ കിങ്സ്’ റാലികളിൽ വൻ ജനക്കൂട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. അമേരിക്കക്ക് പുറമെ വിദേശത്ത് അമേരിക്കക്കാർ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ പ്രകടനമാണ്. കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെയാണ് മിനസോട്ടയിലെ പരിപാടി പ്രധാനമായും സംഘടിപ്പിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ‌് മൂന്നുതവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത് 11 കളി. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്റ്റൻ
ആഡംബര ജീവിതവും കോടികളുടെ കടവും വിനയായി; ബാംഗളൂരിലെ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം
സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു മരണം. ബംഗളൂരു നഗരത്തിന് സമീപമാണ് ദാരുണ സംഭവം. ബാംഗ്ലൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കൽ താലൂക്കിലെ മല്ലേനഹള്ളിയിലാണ് സംഭവം. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ