മുകേഷ് എംഎൽഎക്കെതിരെയുള്ള കുറ്റപത്രം കോടതി മടക്കി
അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പിഴവ് തിരുത്തി കുറ്റപത്രം സമർപ്പിക്കാനും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. താരസംഘടനയായ അമ്മയുടെ
ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില
ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും ഉയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 62,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 62,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലാണ് എത്തിയത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണവില വർദ്ധനയ്ക്ക് കാരണം.
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ക്ഷേമപെൻഷൻ വര്‍ധിപ്പിക്കാനുള്ള സാധ്യതയും; ധനമന്ത്രി
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക്
കടൽ മണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27 ന് കേരളത്തിൽ തീരദേശ ഹർത്താൽ
ഫെബ്രുവരി 27 ന് കേരളത്തിൽ കടൽ മണൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി യൂണിയനുകൾ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത് .കടൽമണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലും കേരളത്തിലും ഉള്ള മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മാർക്കറ്റുകളും
കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു
ശമ്പളം കൃത്യ സമയത്ത് നൽകുന്നത് ഉൾപ്പെടെയുള്ള 12 മറ്റാവശ്യങ്ങളും ഉന്നയിച്ചുള്ള പണിമുടക്ക് കെഎസ്ആർടിസിയിൽ ആരംഭിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച സമരം ഇന്നലെ അർദ്ധരാത്രി മുതൽ ഇന്ന് അർദ്ധരാത്രിവരെയാണ്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലപ്പോവില്ലെന്ന നിലപാടിലാണ് സമരക്കാർ. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതവകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കുന്നില്ലെന്നും ഇപ്പോഴും ശമ്പളം മാസത്തിൻ്റെ പകുതിവരെ നീളുന്നതുമാണ് സമരകാരണങ്ങളിൽ പ്രധാനമായി പറയുന്നത്. ഇതിനൊപ്പം മറ്റാവശ്യങ്ങളും ഇവർ
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. ബുധനാഴ്‌ച 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് തിങ്കളാഴ്ചയായിരുന്നു. അവസാന ദിവസവും ഡൽഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിലായിരുന്നു മുന്നണികൾ. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ബിജെപിക്കായി സജീവമായിരുന്നു. ഡൽഹിയിലെ മലയാളി വോട്ടുകൾക്കായി കേരളത്തിൽ നിന്നുള്ള നേതാക്കളും പാർട്ടികൾക്കായി പ്രചാരണത്തിനിറങ്ങിത് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.
ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ടി20 ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപ ബിസിസിഐ പാരിതോഷികമായി നൽകും.ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രസിഡൻ്റ റോജർ ബിന്നി അഭിനന്ദിച്ചു. ഇന്ത്യയിൽ വനിതാ ക്രിക്കറ്റിൻ്റെ വളർച്ചക്ക് ഈ വിജയം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു; ഡോണൾഡ് ട്രംപ്
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക്‌സിക്കൻ പ്രസിഡണ്ട് ക്ലോഡിയ ഷെയിൻബോം സമ്മതിച്ചതിനെത്തുടർന്ന് മെക്‌സിക്കൻ ഉത്പന്നങ്ങൾക്ക് 25 ശ തമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം
പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ല: രാഹുൽ ഗാന്ധി
പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം മുന്നോട്ടുവച്ചിട്ടും ജിഡിപിയു ടെ ഉൽപ്പാദന വിഹിതം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാഹുൽ പറഞ്ഞു. ഉൽപാദനമേഖലയെ നേരായി നയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ചൈന
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിന് ഒരു ഇളവ് പോലും കൊടുക്കില്ല: പി.കെ. ശ്രീമതി
ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഒരു ഇളവ് പോലും കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുകേഷ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ